ഈ സീസൺ കഴിഞ്ഞാൽ റയൽ മാഡ്രിഡിലേക്ക് മടങ്ങും എന്ന് ബെയ്ല്

Img 20201101 135447
Credit; Twitter
- Advertisement -

സ്പർസിൽ എത്തി ഫോം വീണ്ടെടുത്തു എങ്കിൽ ക്ലബിൽ തുടരില്ല എന്ന സൂചന നൽകി കൊണ്ട് ഗരെത് ബെയ്ല് രംഗത്ത്. തനിക്ക് ഇനിയും റയൽ മാഡ്രിഡിൽ ഒരു വർഷത്തെ കരാർ ബാക്കി ഉണ്ട് എന്നും താൻ റയൽ മാഡ്രിഡിലേക്ക് തിരികെ പോകും എന്നും ബെയ്ല് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്ലാൻ ആയിരുന്നു ഒരു വർഷം ലോണിൽ കളിക്കുക തിരികെ റയലിൽ പോവുക എന്നത്‌ എന്ന് ബെയ്ല് പറഞ്ഞു.

സ്പർസിലേക്ക് വന്നത് യൂറോ കപ്പിനു മുമ്പ് മാച്ച് ഫിറ്റ്നസ് ലഭിക്കാൻ വേണ്ടി ആയിരുന്നു. കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആയിരുന്നു. ഇപ്പോൾ തന്റെ മാച്ച് ഫിറ്റ്നസ് അവസാന രണ്ടു മൂന്ന് വർഷങ്ങളിൽ ഏറ്റവും മികച്ചതാണ് ബെയ്ല് പറഞ്ഞു. പിന്നെ ഒരു ക്ലബിൽ അത്ര നല്ല അന്തരീക്ഷമല്ല എങ്കിൽ അവിടെ നിന്ന് തൽക്കാലം മാറി നിൽക്കുന്നത് നല്ലതാണെന്നും അതാണ് ഈ ലോൺ നീക്കം എന്നും ബെയ്ല് കൂട്ടിച്ചേർത്തു.

Advertisement