ലിവർപൂൾ സീസൺ മികച്ച രീതിയിൽ അവസാനിക്കും എന്നാണ് പ്രതീക്ഷ എന്ന് സലാ

20210323 141120
- Advertisement -

ലിവർപൂളിന് ഈ സീസൺ വിഷമങ്ങൾ നിറഞ്ഞതായിരുന്നു എന്ന് ഈജിപ്ഷ്യൻ താരം മൊ സലാ. തനിക്ക് നല്ല സീസണാണോ മോശം സീസണാണൊ എന്നതല്ല ടീമിന് മൊത്തമാണ് താൻ നോക്കുന്നത്. അങ്ങനെ നോക്കിയാൽ ടീം ആഗ്രഹിച്ച സീസണായിരുന്നില്ല ഇത് എന്ന് സലാ പറഞ്ഞു. പ്രീമിയർ ലീഗിൽ ക്ലബ് വളരെ താഴെ ആണ്. എന്നാൽ ചാമ്പ്യൻസ് ലീഗിലെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നു. സലാ പറയുന്നു.

ലിവർപൂളിന്റെ അവസാന റിസൾട്ട് നല്ലതായിരുന്നു. ആ വിജയത്തിൽ പിടിച്ചു തുടർ വിജയങ്ങൾ നേടാൻ ആകും എന്നാണ് പ്രതീക്ഷ വെക്കുന്നത്. സലാ പറഞ്ഞു. ഈ വിഷമം നിറഞ്ഞ സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ലീഗിൽ മുന്നോട്ട് വരാൻ കഴിയും എന്നും ഒപ്പം ചാമ്പ്യൻസ് ലീഗിൽ വലിയ ലക്ഷ്യങ്ങൾ നേടാൻ ആകും എന്നും വിശ്വസിക്കുന്നതായി സലാ പറഞ്ഞു.

Advertisement