അരങ്ങേറ്റത്തിൽ രക്ഷകനായി വിറ്റ്‌സൽ, പൊരുതി ജയിച്ച് ഡോർട്ട്മുണ്ട്

- Advertisement -

ജർമ്മൻ കപ്പിൽ ആദ്യ റൗണ്ടിൽ പൊരുതി ജയിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. മുൻ ജർമ്മൻ ചാമ്പ്യന്മാർ ഇത്തവണ കഷ്ടിച്ചാണ് ജയിച്ചത്. മഞ്ഞപ്പടയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച അക്സെൽ വിറ്റ്‌സലാണ് ഡോർട്ട്മുണ്ടിന്റെ രക്ഷകനായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് രണ്ടാം ഡിവിഷൻ ക്ലബായ ഗ്രുഡർ ഫർത്തിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ബവേറിയൻ ക്ലബ് ബുണ്ടസ് ലീഗയിലെ ഭീമന്മാരെ അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും ബെൽജിയൻ താരം വിറ്റ്‌സൽ ഫെവ്‌റേയും ടീമിനെയും അപമാനത്തിൽ നിന്നും കരകേറ്റി.

ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള വിറ്റ്‌സലിന്റെ അവസാന മിനുട്ട് ഗോളാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും അന്തിമമായി ഡോർട്ട്മുണ്ടിന്റെ വിജയത്തിലേക്കും നയിച്ചത്. ഡോർട്ട്മുണ്ടിന് വേണ്ടി ക്യാപ്റ്റൻ റുയീസാണ് വിജയ ഗോൾ നേടിയത്. എതിരാളികളായ ഫർത്തിന്റെ ആശ്വാസ ഗോൾ സെബാസ്റ്റ്യൻ ഏണെസ്റ് നേടി.

Advertisement