ജർമ്മൻ കപ്പിൽ 9 ഗോൾ ത്രില്ലർ, പൊരുതി ജയിച്ച് ബയേൺ മ്യൂണിക്ക് സെമിയിൽ

Jyotish

ജർമ്മൻ കപ്പിലെ ആവേശോജ്വലമായ മത്സരത്തിൽ ബയേൺ മ്യൂണിക്ക് ജയിച്ചു കയറി. ഹെയിൻഡൻഹെയിമിനെതിരായ മത്സരത്തിൽ പത്തുപേരുമായി പൊരുതിയാണ് ബയേൺ ജയിച്ചത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ രണ്ടാം ഡിവിഷൻ ക്ലബായ ഹെയിൻഡൻഹെയിമിനോട് കഷ്ടിച്ച് ജയിച്ചത്.

ബയേണിന് വേണ്ടി ലെവൻഡോസ്‌കി ഇരട്ട ഗോളുകളും ലിയോൺ ഗോരസ്ക, മുള്ളർ ഗ്നാബ്രി എന്നിവർ ഗോളടിച്ചു. ഹെയിൻഡൻഹെയിമിനു വേണ്ടി റോബർട്ട് ഗ്ലാട്സെൽ ഹാട്രിക്കും മാർക്ക് സ്നാറ്റെറർ ഒരു ഗോളും നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പത്തുപേരായി ചുരുങ്ങിയ ബയേൺ നാണംകെട്ട ജർമ്മൻ കപ്പ് തോൽവിയാണു പൊരുതി ഒഴിവാക്കിയത്.

പന്ത്രണ്ടാം മിനുട്ടിൽ ഗോരസ്ക ഗോളടിച്ചെങ്കിലും അടുത്ത മിനുട്ടിൽ തന്നെ നിക്‌ളാസ് സുലെ ചുവപ്പ് കണ്ടു പുറത്ത് പോയി. ആദ്യ പകുതിയിൽ തന്നെ 2-1 നു പിന്നിൽ പോയ ബയേൺ പിന്നീട് ലഭിച്ച രണ്ടു ഗോളിന്റെ ലീഡും തുലച്ചു. 84 ആം മിനുട്ടിൽ ഹെയിൻഡൻഹെയിമിന്റെ ഹാൻഡ്ബാൾ ബയേണിന് മത്സരം എഴുതി നൽകി. പെനാൽറ്റിയെടുത്ത ലെവൻഡോസ്‌കി ലക്ഷ്യം കണ്ടു. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിനോട് ഫൈനലിൽ പരാജയപ്പെട്ടതാണ് ബയേൺ മ്യൂണിക്കിന് ജർമ്മൻ കിരീടം നഷ്ടമായത്.