ബയേൺ ജയിക്കുന്നതു പോലൊരു ബയേൺ തോൽവി!! ജർമ്മൻ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം

Img 20211028 021951

ജർമ്മൻ കപ്പിൽ നിന്ന് ബയേൺ മ്യൂണിക്ക് പുറത്ത്. ഇന്ന് ബയേണ് ജർമ്മൻ കപ്പ് ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. ബൊറൂസിയ ഗ്ലാഡ്ബാച് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബയേണെ തോൽപ്പിച്ചത്. ഇതാദ്യമായാണ് ബയേൺ ജർമ്മൻ ലീഗിൽ അഞ്ച് ഗോൾ മാർജിനിൽ പരാജയപ്പെടുന്നത്. പൊതുവെ ബയേൺ ആണ് ഇത്തരം വലിയ വിജയങ്ങൾ നേടാറുള്ളത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി.

ഇന്ന് ആദ്യ 21 മിനുട്ടിൽ തന്നെ ഗ്ലാഡ്ബാച് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം മിനുട്ടിൽ കോനെ ആണ് ഗ്ലാഡ്ബാചിന്റെ ഗോളടു തുടങ്ങിയത്. 15ആം മിനുറ്റിലും 21ആം മിനുട്ടിൽ ബാൻസബൈനി ഗോൾ നേടിയതോടെ ഗ്ലാഡ്ബാച് 3-0ന് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ എംബോളോയും ഇരട്ട ഗോളുകൾ നേടി.

Previous articleഅനായാസം ലിവർപൂൾ ലീഗ് കപ്പ് ക്വാർട്ടറിൽ
Next articleഇത്തവണ എങ്കിലും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ല, അഞ്ചു വർഷത്തിനു ശേഷം ഒരു പരാജയം