ഇത്തവണ എങ്കിലും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ല, അഞ്ചു വർഷത്തിനു ശേഷം ഒരു പരാജയം

Img 20211028 023433

അവസാന നാലു സീസണിലും ലീഗ് കപ്പ് കിരീടം ഉയർത്തിയ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ലീഗ് കപ്പ് ഉയർത്തില്ല. ലീഗ് കപ്പ് നാലാം റൗണ്ടിൽ ഡേവിഡ് മോയ്സിന്റെ വെസ്റ്റ് ഹാം ആണ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ
ആയിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. പന്ത് കുറേ സമയം കൈവശം വെച്ചു എങ്കിലും പെപ് ഗ്വാർഡിയോളയുടെ ടീമിന് ഇന്ന് അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. കളി നിശ്ചിത സമയത്ത് ഗോൾ രഹിതമായാണ് നിന്നത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം വിജയിച്ചത്. സ്റ്റെർലിംഗ്, ഡിബ്രുയിൻ, മെഹ്റസ്, ഗുണ്ടോഗൻ എന്നിവർ ഒക്കെ ഇറങ്ങിയിട്ടും വിജയിക്കാൻ ആവാത്തത് പെപിന് വലിയ നിരാശ നൽകും. പെപ് ഗ്വാർഡിയോള പരിശീലകനായി എത്തിയ ശേഷം ഇത് രണ്ടാം തവണ മാത്രമാണ് സിറ്റി ലീഗ് കപ്പിൽ പരാജയപ്പെടുന്നത്‌

Previous articleബയേൺ ജയിക്കുന്നതു പോലൊരു ബയേൺ തോൽവി!! ജർമ്മൻ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം
Next articleതുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം ഇല്ലാതെ ബ്രൈറ്റൺ, ലെസ്റ്റർ ലീഗ് കപ്പ് ക്വാർട്ടറിൽ