കോപ അമേരിക്കയിൽ കളിക്കും എന്ന് അർജന്റീന

20210605 002314
Credit: Twitter
- Advertisement -

കോപ അമേരിക്ക നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അവരുടെ നിലപാട് വ്യക്തമാക്കി. ബ്രസീലിൽ നടക്കുന്ന കോപ അമേരിക്കയിൽ അർജന്റീന ടീം കളിക്കും എന്നാണ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ അവർ പറഞ്ഞത്‌. ലാറ്റിനമേരിക്ക ഫുട്ബോൾ അസോസിയേഷൻ മികച്ച സൗകര്യം ഒരക്കുമെന്നാണ് വിശ്വാസം എന്നും അർജന്റീന അറിയിച്ചു.

അർജന്റീനയുടെ പ്രധാന താരങ്ങൾ എല്ലാൻ ടൂർണമെന്റിൽ പങ്കെടുക്കും. കോപ അമേരിക്ക ബ്രസീലിലേക്ക് മാറ്റിയത് മുതൽ കോപ അമേരിക്കയ്ക്ക് എതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ബ്രസീൽ താരങ്ങൾ ഇപ്പോഴും കോപ അമേരിക്ക ബ്രസീലിൽ ആണെങ്കിൽ കളിക്കില്ല എന്ന തീരുമാനത്തിലാണ്. ബ്രസീൽ താരങ്ങൾ അർജന്റീന പോലുള്ള രാജ്യങ്ങളിലെ താരങ്ങളോട് പ്രതിഷേധത്തിന് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അർജന്റീനയുടെ പ്രസ്താവന.

Advertisement