യു.എ.ഇ കോഴിക്കോട് സൂപ്പർ ലീഗ് ഡിസംബർ 21ന്

കാലിക്കറ്റ് എക്സ്പാറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ പ്രവാസികളുടെ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 21 വെള്ളിയാഴ്ച അജ്മാനിൽ നടക്കും. അജ്മാനിലെ അൽ കോത്രോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. കോഴിക്കോട് ജില്ലയിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട് സൂപ്പർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റ് ടി.ബാലകൃഷ്ണൻ മെമ്മോറിയൽ ആയിട്ടാണ് നടത്തപ്പെടുന്നത്. വൈകിട്ട് 3.30 മുതലാണ് മത്സരങ്ങൾ നടക്കുക. ഫുട്ബോൾ കളിക്കുന്ന യു.എ.യിലെ കോഴിക്കോട്ടുകാരുടെ സംഘടനയാണ് കാലിക്കറ്റ് എക്സ്പാറ്റ് ക്ലബ്.