FPAI അവാർഡ്; ഛേത്രിയും അരിന്ദം ഭട്ടാചാര്യയും മികച്ച താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ അവസാന രണ്ടു സീസണുകളിലെയും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊറോണ കാരണം കഴിഞ്ഞ സീസണിൽ FPAI അവാർഡുകൾ പ്രഖ്യാപിച്ചിരുന്നില്ല. 2019-20 സീസണിലെ മികച്ച ഇന്ത്യൻ താരമായി ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. 2020-21 സീസണിലെ മികച്ച ഇന്ത്യൻ താരമായി മാറിയത് എ ടി കെ മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ ആണ്.

മികച്ച പരിശീലകൻ, മികച്ച ഇന്ത്യൻ താരം, മികച്ച വിദേശ താരം, മികച്ച യുവതാരം എന്നീ വിഭാഗങ്ങളിൽ രണ്ടു സീസണുകളിലേക്കുള്ള അവാർഡുകൾ FPAI പ്രഖ്യാപിച്ചു. 2019-20 സീസണിൽ എഫ് സി ഗോവയെ പരിശീലിപ്പിച്ച ലൊബേര മികച്ച കോച്ചായപ്പോൾ ഈ കഴിഞ്ഞ സീസണിലെ മികച്ച കോച്ചായി നോർത്ത് ഈസ്റ്റ് പരിശീലകൻ ഖാലിദ് ജമീൽ നിയമിതനായി. 2019-20 സീസണിലെ മികച്ച വിദേശ താരമായി എ ടി കെ താരം റോയ് കൃഷ്ണ മാറിയപ്പോൾ 2020-21 സീസണിൽ എഫ്സി ഗോവയുടെ ഇഗൊർ അംഗുളോ ആണാ പുരസ്കാരം നേടിയത്.

2019-20 സീസണിലെ മികച്ച യുവതാരമായി ഒഡീഷ ജേഴ്സി അണിഞ്ഞ ജെറി തിരഞ്ഞെടുക്കപ്പെട്ടു. 2020-21 സീസണിൽ നോർത്ത് ഈസ്റ്റിന്റെ ലാലെങ്മാവിയ ആണ് മികച്ച യുവതാരമായത്.

Indian Player of the year
Sunil Chhetri – 2019-20 ( Bengaluru FC)
Arindam Bhattacharya – 2020-21( ATK Mohun Bagan)

Foreign Player of the year
Roy Krishna – 2019-20 (ATK Mohun Bagan)
Igor Angulo – 2020-21 ( FC Goa)

Coach of the year
Sergio Lobera – 2019-20 ( FC GOA)
Khalid Jamil – 2020-21 (North East UTD FC)

Young Player of the year
Jerry Mawihminghthanga (2019-20) – Odisha FC
Lalengmawia (2020-21) – North East United