ലണ്ടൻ: കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ കപ്പ് വിജയികളായ സ്പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 26നും 31നും ഇടയിൽ നടക്കും. അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ (AFA) പ്രസിഡന്റും റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
പ്രധാനപ്പെട്ട ഈ കിരീടപ്പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ ഒരു കാഴ്ചയായിരിക്കും. നിലവിൽ ലണ്ടൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളാണ് മത്സര വേദിക്കായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഡയറിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു.














