കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി തവണ നീട്ടിവെച്ച ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനം മെയ് മാസം നടത്താൻ തീരുമാനിച്ചു. മെയ് 31 മുതൽ ജൂൺ15 വരെ ആകും ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇയിൽ മത്സരങ്ങൾക്ക് ഖത്തർ ആകും വേദി ആവുക.
ഖത്തറിൽ ബയോബബിളിൽ നിന്നാകും മത്സരം പൂർത്തിയാക്കുക. ഖത്തറിനെതിരായ മത്സരം ജൂൺ 3നും ബംഗ്ലാദേശിനെതിരായ മത്സറ്റം ജൂൺ 7നും അഫ്ഗാനെതിരായ പോരാട്ടം ജൂൺ 15നും നടത്താൻ ആണ് ഇപ്പോൾ ധാരണ ആയിട്ടുള്ളത്. ഇ ഗ്രൂപ്പിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാത്ത ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അസ്തമിച്ചതിനാൽ ഏഷ്യൻ കപ്പ് യോഗ്യത ആണ് ഇന്ത്യ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.