വേഗതയേറിയ ഗോളോടെ U-20 ലോകകപ്പിന് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിന് വിജയം. അണ്ടർ 20 ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ ഗോൾ പിറന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സെങൽ തഹ്തിയെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഒമ്പതാം സെക്കൻഡിൽ സാഗ്നയാണ് ചരിത്രം തിരുത്തിയ ഗോൾ നേടിയത്. 1985ൽ ഒഡിയാക നേടിയ 14 സെക്കൻഡികെ ഗോൾ എന്ന റെക്കോർഡാണ് പഴങ്കഥയായത്.

ഇന്നലെ റെക്കോർഡ് ഗോളുൾപ്പെടെ മൂന്നു ഗോളുകൾ നേടി സാഗ്ന താരമായി. മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഇറ്റലി മെക്സിക്കോയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിക്കു വേണ്ടി ഫ്രറ്റെസിയും റനിയേരിയുമാണ് ഗോളുകൾ നേടിയത്.