U-20 ലോകകപ്പ്, ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങിയ പോർച്ചുഗൽ പുറത്ത്

Newsroom

അണ്ടർ 20 ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായി. ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങിയതാണ് പോർച്ചുഗലിന് വിനയായത്. 1-1 എന്ന സ്കോറിനാണ് പോർച്ചുഗലിനെ ദക്ഷിണാഫ്രിക്ക തളച്ചത്. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയോടും പോർച്ചുഗൽ പരാജയപ്പെട്ടിരുന്നു. ഈ ഫലത്തോടെ പോർച്ചുഗലും ദക്ഷിണാഫ്രിക്കയും ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും അർജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു‌. ഇന്ന് കൊറിയ ആണ് അർജന്റീനയെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് കൊറിയ വിജയിച്ചത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കൊറിയ റിപ്പബ്ലിക് അണ്ടർ 20 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ എത്തുന്നത്. പരാജയപ്പെട്ടു എങ്കിലും അർജന്റീന തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.