U-20 ലോകകപ്പ്, മാലിയുടെ കരുത്തിൽ തകർന്ന് അർജന്റീന പുറത്ത്

Newsroom

അണ്ടർ 20 ലോകകപ്പിൽ നിന്ന് ഫേവറിറ്റ്സിൽ ഒന്നായ അർജന്റീന പുറത്ത്. മാലിയാണ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ അർജന്റീനയെ കീഴ്പ്പെടുത്തിയത്. പ്രീക്വാർട്ടർ പോരിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മാലിയുടെ വിജയം. നാടകീയത നിറഞ്ഞ മത്സരത്തിൽ 121ആം മിനുറ്റിലെ ഗോളിലായിരുന്നു മാലി സമനില നേടിയത്.

രണ്ട് തവണയാണ് കളിയിൽ മാലി പിറകിൽ പോയത്‌ ആദ്യ 49ആം മിനുട്ടിൽ ഗയിച് അർജന്റീനയെ മുന്നിൽ എത്തിച്ചു. 67ആം മിനുട്ടിൽ അതിനു പകരമായി മാലിക്കു വേണ്ടി ഡിയാബി സ്കോർ ചെയ്തു. നിശ്ചിത സമയത്ത് 1-1. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ വീണ്ടും അർജന്റീന മുന്നിൽ. പൊരുതി കളിച്ച മാലി എക്സ്ട്രാ ടൈമിന്റെ അവസാന മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. 2-2ന് അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് മാലി സ്വന്തമാക്കി. ഇറ്റലിയെ ആകും മാലി ക്വാർട്ടറിൽ നേരിടുക.