യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ ഏറ്റവും യോഗ്യൻ ഞാൻ- മറഡോണ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും അനുയോജ്യനായ പരിശീലകൻ താനാണെന്ന് അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ. യുണൈറ്റഡിനെ അതിന്റെ പഴയ പ്രതാപത്തിലേക് മടക്കി കൊണ്ട് പോകാൻ താനാണ് ഏറ്റവും യോജ്യൻ എന്നാണ് മറഡോണയുടെ പക്ഷം.

‘ യുണൈറ്റഡിന് ഒരു പരിശീലകനെ വേണമെങ്കിൽ അതിന് പറ്റിയ ആൾ ഞാനാണ്’ എന്നാണ് മറഡോണ പറഞ്ഞത്. യുണൈറ്റഡ് താരം പോഗ്ബക്ക് എതിരെയും ഇതിഹാസത്തിന്റെ പരിഹാസം എത്തി. ‘യുണൈറ്റഡിൽ എനിക്കിഷ്ടം ആന്ദ്രേ ഹെരേരയെ ആണ്. പോഗ്ബ ? പോഗ്ബ കഠിനാധ്വാനം ചെയ്യാറില്ല’ എന്നാണ് മറഡോണ പറഞ്ഞത്.

യുണൈറ്റഡ് ലോകം മുഴുവൻ ധാരാളം ജേഴ്സികൾ വിൽക്കാറുണ്ടെങ്കിലും അവർ കിരീടങ്ങളും നേടേണ്ടതുണ്ട് എന്നാണ് മറഡോണയുടെ പക്ഷം. തന്റെ മുൻ മരുമകൻ അഗ്യൂറോ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോടുള്ള ഇഷ്ടം വെളിപ്പെടുത്താനും മറഡോണ മറന്നില്ല.