U-20 ലോകകപ്പ്, ഉറുഗ്വേയും ഉക്രൈനും പ്രീക്വാർട്ടറിൽ, ഖത്തർ പുറത്ത്

Newsroom

അണ്ടർ 20 ലോകകപ്പിൽ ഉറുഗ്വേയും ഉക്രൈനും ന്യൂസിലൻഡും പ്രീക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെ തോൽപ്പിച്ചാണ് ഉറുഗ്വേ പ്രീക്വാർട്ടർ ഉറപ്പിച്ചത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ വിജയം. അകവെഡെയും ഷിപ്പാകേസുമാണ് ഉറുഗ്വേയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നോർവേയെ തോൽപ്പിച്ച് കൊണ്ട് ന്യൂസിലാന്റും പ്രീക്വാർട്ടറിലേക്ക് കടന്നു. നോർവേയും ഹോണ്ടുറാസും ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരം ജയിച്ച് ഉക്രൈനും പ്രീക്വാർട്ടറിലേക്ക് കടന്നു. എതിരില്ലാത്ത ഒരു ഗോളിന് ഖത്തറിനെ ആണ് ഉക്രൈൻ തോൽപ്പിച്ചത്. 59ആം മിനുട്ടിൽ പോപോവ് നേടിയ ഗോളാണ് ഉക്രൈന് വിജയം നൽകിയത്‌. രണ്ട് മത്സരങ്ങളും വിജയിച്ച ഉക്രൈൻ 6 പോയന്റോടെ ഇതോടെ ക്വാർട്ടർ എത്തുമെന്ന് ഉറപ്പായി. ഖത്തറാകട്ടെ രണ്ടു മത്സരങ്ങളും തോറ്റതോടെ നാട്ടിലേക്ക് നടങ്ങുമെന്ന് ഉറപ്പായി.