U-20 ലോകകപ്പ്, ചുവപ്പ് കിട്ടിയ സൗദിയെ തോൽപ്പിച്ച് ഫ്രാൻസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലെ മൂന്നാം ദിവസത്തിൽ ഫ്രാൻസിന്റെ യുവനിരയ്ക്ക് വിജയം. ഇന്ന് ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യ ആണ് ഫ്രാൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ 13ആം മിനുട്ടിൽ പിറന്ന ഒരു ചുവപ്പ് കാർഡാണ് സൗദി അറേബ്യയുടെ താളം തെറ്റിച്ചത്.

10പേരായി ചുരുങ്ങിയ സൗദി അറേബ്യക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിട്ട ഫ്രാൻസ് 43ആം മിനുട്ടിൽ ഫൊഫാനയിലൂടെ ലീഡ് എടുത്തു. 75ആം മിനുട്ടിൽ ഗൗരി, ഫ്രാൻസിന്റെ രണ്ടാം ഗോളും നേടി. 28ആം തീയതി പനാമയ്ക്ക് എതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.