U-20 ലോകകപ്പ്, പനാമയെ തകർത്ത് ഉക്രൈൻ ക്വാർട്ടറിൽ

Newsroom

അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ പനാമയെ തകർത്തെറിഞ്ഞാണ് ആണ് ഉക്രൈൻ ക്വാർട്ടർ ഉറപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഉക്രൈന്റെ വിജയം. ,സികാന്റെ ഇരട്ട ഗോളുകളാണ് ഉക്രൈൻ ജയത്തിന് കരുത്തായത്. 23, 45 മിനുട്ടുകളിൽ ആയിരുന്നു സികാന്റെ ഗോളുകൾ.

പോപോവ്, ബുലറ്റ്സ എന്നിവരും ഉക്രൈനു വേണ്ടി ഗോളുകൾ നേടി. ക്വാർട്ടറിൽ കൊളംബിയയെ ആകും ഉക്രൈൻ നേരിടുക. ഉക്രൈൻ ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ക്വാർട്ടറിൽ എത്തുന്നത്.