U-20 ലോകകപ്പിൽ ഫ്രാൻസും പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലെ രണ്ടാം മത്സരവും വിജയിച്ച് ഫ്രഞ്ച് യുവനിരയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്നലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ പനാമയെ ആണ് ഫ്രാൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. കളിയുടെ 44ആം മിനുട്ടിൽ സഗഡോയും 52ആം മിനുട്ടിൽ കുയിസൻസുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്.

ഈ വിജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ 6 പോയന്റുള്ള ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയെയും ഫ്രാൻസ് തോല്പ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദിയെ തോൽപ്പിച്ച് മാലി പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി.