ചൗമെനിയും ഉപമെകാനോവും പരിശീലനത്തിന് ഇറങ്ങിയില്ല

Newsroom

മൊറോക്കോക്ക് എതിരായ സെമി ഫൈനലിന് മുമ്പ് ഫ്രാൻസിന് ആശങ്ക. അവരുടെ ആദ്യ ഇലവനിലെ രണ്ട് പ്രധാന താരങ്ങൾ ഇന്നലെ പരിശീലനം നടത്തിയില്ല. മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനിയും സെന്റർ ബാക്ക് ദയോട്ട് ഉപമെക്കാനോയും ആണ് ഫ്രാൻസിനൊപ്പം പരിശീലനം നടത്തിയില്ല.

ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപിച്ചപ്പോൾ ഇരുവരും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഫ്രാൻസ് ബുധനാഴ്ച രാത്രി ആണ് മൊറോക്കോയെ നേരിടേണ്ടത്.

Picsart 22 12 13 02 37 13 362

ഫ്രഞ്ച് ഫെഡറേഷൻ ഇരുവരെ കുറിച്ചും വിശദീകരണമൊന്നും നൽകിയില്ല, ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഉപമെക്കാനോയ്ക്ക് തൊണ്ടവേദനയും ചൗമേനിക്ക് പരിക്കുമാണ്. ഇരുവരും മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് ഫ്രഞ്ച് ക്യാമ്പിലെ പ്രതീക്ഷ.