“ഖത്തറിനെ പേടിച്ചത് കൊണ്ട് ഒരു കാര്യവുമില്ല” – സ്റ്റിമാച്

ഇന്ത്യൻ ടീം അടുത്ത മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു എന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സ്റ്റിമാച്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഖത്തറിനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റു എങ്കിലും ആ ഫലം ഇന്ത്യ മറന്നു എന്ന് സ്റ്റിമാച് പറഞ്ഞു. ആ മത്സരം കഴിഞ്ഞ ഉടനെ തന്നെ ഇന്ത്യൻ ടീമിന്റെ ശ്രദ്ധ ഖത്തറുമായുള്ള മത്സരത്തിലേക്ക് മാറി. കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ച് ഇരുന്നത് കൊണ്ട് കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ഇന്ത്യയുടെ ഗ്രൂപ്പിലെ ഏറ്റവും വലിയ എതിരാളികൾ ആണ്. അതുകൊണ്ട് തന്നെ ആ മത്സരം ഒട്ടും എളുപ്പമായിരിക്കില്ല. സ്റ്റിമാച് പറഞ്ഞു. പക്ഷെ ഫുട്ബോളിൽ ആരെയും ഭയന്ന് ഇരുന്നത് കൊണ്ട് കാര്യമില്ല. ഖത്തറിനെ ഭയക്കാതെ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ഈ മത്സരൻ ഇന്ത്യൻ ടീമിന് വലിയ അനുഭവമായിരിക്കും. സ്റ്റിമാച് പറഞ്ഞു. സെപ്റ്റംബർ 10നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.