റഷ്യ – ക്രൊയേഷ്യ പോരാട്ടം, ആദ്യ ഇലവനറിയാം

ലോകകപ്പിലെ നാലാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ കരുത്തരായ ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 11 .30 മത്സരം കിക്കോഫ്. അനിവാര്യമായ വിജയമുറപ്പിക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും.  കഴിഞ്ഞ അഞ്ചു ലോകകപ്പിലും ആതിഥേയരായ രാജ്യങ്ങൾ സെമി വരെ എത്തിയിരുന്നു.

സോവിയറ്റ് യൂണിയന് ശേഷം തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ ലോകകപ്പ് സെമി ഫൈനലിനാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. കരുത്തരായ സ്പെയ്നെ അട്ടിമറിച്ചാണ് റഷ്യ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. 1998ലെ സുവർണ നേട്ടം അവർത്തിക്കാനാണ് ക്രൊയേഷ്യ ഇന്ന് ശ്രമിക്കുക. 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു.

Russia: AKINFEEV ,FERNANDES,KUTEPOV ,Sergei Ignashevich ,CHERYSHEV KUZIAEV,ZOBNIN ,KUDRIASHOV ,GOLOVIN , DZYUBA,SAMEDOV

Croatia: Danijel Subasic, Domagoj Vida,Mario Mandzukic, Ivan Perisic,Ante Rebic,Sime Vrsaljko,Andrej Kramaric,Ivan Strinic,Luka Modric,Dejan Lovren,Ivan Rakitic

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial