സ്പെയിന്റെ പൊസഷൻ ഫുട്ബോൾ ഞങ്ങൾക്ക് ഒരു വെല്ലുവിളിയും ഉയർത്തിയില്ല എന്ന് മൊറോക്കോ കോച്ച് വാലിദ്. ഇന്നലെ പ്രീക്വാർട്ടറിൽ സ്പെയിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഞങ്ങൾ പോരാടുകയും മൊറോക്കൻ ജനതയെ സന്തോഷിപ്പിക്കുകയും ചെയ്തു, ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, മൊറോക്കോ അത് അർഹിക്കുന്നു, മൊറോക്കൻ ആരാധകർ ആണ് ഞങ്ങളെ മൈതാനത്ത് ഒരുമിച്ച് നിർത്തിയത്. വാലിദ് പറയുന്നു.

ഞങ്ങൾ അറബ്, ആഫ്രിക്കൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തുന്ന പ്രകടനം കാഴ്ചവെച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്‌പെയിൻ അവരുടെ പന്ത് കൈവശം വെച്ച് കളിക്കുന്ന ശൈലിയെ ആശ്രയിച്ചാകും കളിക്കുക എന്ന് ഞങ്ങൾക്കറിയാമായിരുന്നു, അത് മനസ്സിൽ വെച്ചാണ് ഞങ്ങൾ കളിച്ചത്. അവർ ഒരു അപകടവും ഞങ്ങളുടെ ഡിഫൻസിന് വരുത്തിയിട്ടില്ല. വാലിദ് കൂട്ടിച്ചേർത്തു.














