മുൻ ചാമ്പ്യന്മാരായ സ്‌പെയിനും ജർമ്മനിയും അടങ്ങുന്ന ഗ്രൂപ്പിൽ ആണ് അകപ്പെട്ടത് എങ്കിലും തന്റെ ടീമിന് യാതൊരു ഭയവും ഇല്ലെന്നും ക്വാർട്ടർ ഫൈനലെങ്കിലും എത്തുകയാണ് ലക്ഷ്യനെന്നും ജപ്പാൻ കോച്ച് ഹാജിം മൊറിയാസു പറഞ്ഞു. ഇന്നലെ നടന്ന ഡ്രോയിൽ ജപ്പാൻ ശക്തരായ സ്പെയിനിനും ജർമ്മനിക്കുമൊപ്പം ഗ്രൂപ്പ് ഇയിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം കോസ്റ്റാറിക്കയും ന്യൂസിലൻഡും തമ്മിലുള്ള പ്ലേ ഓഫിലെ വിജയിയും ഗ്രൂപ്പിൽ ഉണ്ടാകും.
“ലോകകപ്പ് വിജയിച്ചതിന്റെ അനുഭവപരിചയമുള്ള ടീമുകൾക്കെതിരെ ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടത് നല്ല കാര്യമാണ്, ) ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾസ് നേരിടാൻ ഇതുകൊണ്ട് ഞങ്ങൾക്ക് ആകും ”ജപ്പാൻ കോച്ച് പറഞ്ഞു.
“ഞങ്ങൾ ഞങ്ങളുടെ എതിരാളികളെ ഇപ്പ്പൊൾ മുതലെ വിശകലനം ചെയ്യാൻ തുടങ്ങും, എന്നാൽ അവരെ നമ്മളേക്കാൾ മികച്ചവരായി ഞങ്ങൾ കാണുന്നില്ല. നമ്മുടെ ശക്തി പുറത്തെടുക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കും” അദ്ദേഹം പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ എങ്കിലും എത്തുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും മൊറിയാസു പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ അവർ പ്രീക്വാർട്ടറിൽ എത്തിയിരുന്നു.