പെനാൾട്ടി ഷൂട്ടൗട്ട് എന്നും ഇംഗ്ലണ്ടിന് പിഴവ് പറ്റുന്ന മേഖലയാണ്. അവസാന യൂറോ കപ്പിലും ഷൂട്ടൗട്ട് ആയിരുന്നു ഇംഗ്ലണ്ടിന് വില്ലനായത്. ഇന്ന് പ്രീക്വാർട്ടറിൽ ഇറങ്ങുമ്പോഴും കളി ഷൂട്ടൗട്ടിൽ എത്താതെ തീരണം എന്നായിരിക്കും സൗത് ഗേറ്റ് ആഗ്രഹിക്കുന്നത്. എന്നാൽ പെനാൾട്ടി ഷൂട്ടൗട്ട് എത്തിയാലും ഇംഗ്ലണ്ട് സമ്മർദ്ദത്തിൽ ആകില്ല എന്ന് സൗത്ഗേറ്റ് പറഞ്ഞു. ഇംഗ്ലണ്ട് പെനാൾട്ടി ഷൂട്ടൗട്ടിനായി തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഇതുവരെ മൂന്ന് ഷൂട്ടൗട്ടുകളിൽ രണ്ടെണ്ണം ജയിച്ചു. എന്നാലും എങ്ങനെ പെനാൾട്ടി ഷൂട്ടൗട്ടുകളിൽ മെച്ചപ്പെടാം എന്ന് നോക്കണം. അതിനായി ശ്രമിച്ചിട്ടുണ്ട്. സൗത് ഗേറ്റ് പറഞ്ഞു.
എന്തായാലും 90 മിനിറ്റിനുള്ളിൽ കളി ജയിക്കാനും എക്സ്ട്രാ ടൈമും പെനാൽറ്റികളും ഒഴിവാക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ അതിനപ്പുറം കളി പോവുക ആണെങ്കിലും ഞങ്ങൾ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.