“ലോകകപ്പ് മാത്രമാണ് നേടാൻ ബാക്കി” ഖത്തർ ലോകകപ്പ് സ്വന്തമാക്കണം എന്ന് റൊണാൾഡോ

Newsroom

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് സ്വന്തമാക്കുക ആണ് തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ കളിച്ച ക്ലബുകളിൽ ഒക്കെ കിരീടം നേടിയിട്ടുണ്ട്. എല്ലാ ടൂർണമെന്റുകളും സ്വന്തമാക്കി. ഇനി ബാക്കിയുള്ള ലോകകപ്പ് ആണ്. അത് ഒരു വലിയ സ്വപ്നവും വലിയ ലക്ഷ്യവും ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. തനിക്ക് നേരത്തെ ലക്ഷ്യം പോർച്ചുഗലിന് ഒപ്പം ഒരു കിരീടം എങ്കിലും നേടുക എന്നതായിരുന്നു. അദ്ദേഹം പറയുന്നു.

കഴിഞ്ഞ യൂറോ കപ്പോടെ ആ ലക്ഷ്യം താൻ പൂർത്തീകരിച്ചു. ഇനി ലോകകപ്പ് കൂടെ നേടണം എന്നും റൊണാൾഡോ പറഞ്ഞു. 2022 ലോകകപ്പ് നടക്കുമ്പോൾ പോർച്ചുഗീസ് ക്യാപ്റ്റന് 37 വയസ്സാകും. ആ ലോകകപ്പോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്നാണ് കരുതപ്പെടുന്നത്‌. ലോകകപ്പ് കിരീടം അസാധ്യമല്ല എന്നും അതിനായി ആണ് പ്രവർത്തിക്കുന്നത് എന്നും റൊണാൾഡോ പറഞ്ഞു.