ബ്ലാസ്റ്റേഴ്‌സിന്റെ ബുള്ളറ്റ് ഷോട്ട് ഐ.എസ്.എല്ലിലെ മികച്ച ഗോൾ

Photo: ISL
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ ആഴ്‌ചത്തെ മികച്ച ഗോളായി കറേജ് പെകുസണിന്റെ ബുള്ളറ്റ് ഷോട്ട് ആരാധകർ തിരഞ്ഞെടുത്തു. 91 ശതമാനം വോട്ടുകൾ നേടിയാണ് കറേജ് പെകുസണിന്റെ ഗോൾ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ബെംഗളുരു എഫ്‌സിക്കെതിരെയാണ് കറേജ് പെകുസണ് ഗോളടിച്ചത്.

സ്ലാവിസയുടെയും കറേജ് പെകുസണിന്റെയും ഗോളിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ബെംഗളൂരു മത്സരം സമനിലയിലാക്കിയിരുന്നു.എ.ടി.കെ യുടെ ജയേഷ് റാണ, ബെംഗളുരുവിന്റെ ഉദാന്ത സിങ്, ജാംഷഡ്‌പൂരിന്റെ മെമോ, പൂനെ സിറ്റിയുടെ റോബിൻ സിങ് എന്നിവരുടെ ഗോളുകളെ പിന്നിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ ഈ നേട്ടം സ്വന്തമാക്കിയത്.

Advertisement