കോപ അമേരിക്ക കളിക്കാൻ ജപ്പാന്റെ സൂപ്പർ താരത്തെ വിട്ടു തരില്ല എന്ന് ക്ലബ്

ഈ സീസൺ അവസാനത്തിൽ നടക്കുന്ന കോപ അമേരിക്കയിൽ ജപ്പാൻ സ്ട്രൈക്കർ യുയി ഒസാകോയെ കളിക്കാൻ വിട്ടു കൊടുക്കില്ല എന്ന് താരത്തിന്റെ ക്ലബായ വെർഡർ ബ്രെമൻ. ഈ സീസൺ ആദ്യം ലോകകപ്പിലും, കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഒസാകോ കളിച്ചിരുന്നു. ഏഷ്യാ കപ്പിൽ ജപ്പാനായി നാലു ഗോളുകൾ നേടാനും ഒസാകോയ്ക്ക് ആയി.

ഏഷ്യൻ കപ്പ് കളിക്കാൻ ഒസാകോയെ വിട്ടു കൊടുത്തത് ഒസാകോ പൂർണ്ണമായു ഫിറ്റായത് കൊണ്ടായിരുന്നു. എന്നാൽ ഏഷ്യൻ കപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ ഒസാകോ വെർഡറർ ബ്രെമന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. ക്ലബ് അറിയിച്ചു‌ ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും ഒസാകോയ്ക്ക് ആയിട്ടില്ല എന്നും അതുകൊണ്ട് തന്നെ ക്ലബിന് ഇത് തീരാ നഷ്ടമാണെന്നും ക്ലബ് പറഞ്ഞു.

കോപ അമേരിക്കയ്ക്ക് കൂടെ ജപ്പാനൊപ്പം ഒസാകോ പോയാൽ താരത്തിന്റെ കരിയറിൽ തന്നെ വലിയ തിരിച്ചടിയാകും അതെന്നും ക്ലബ് പറഞ്ഞു.