മ്യാന്മാറിനോടും തോറ്റു, ഇന്ത്യൻ വനിതകൾക്ക് ഫൈനൽ കാണാതെ പുറത്ത്

ഒഡീഷയിൽ നടക്കുന്ന ഗോൾഡ് കപ്പിൽ നിന്ന് ഇന്ത്യൻ വനിതകൾ പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ മ്യാന്മാറിനോടും കൂടെ പരാജയപ്പെട്ടതോടെ ആണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ന് ഫൈനൽ ഉറപ്പിക്കാൻ രണ്ട് ഗോളിന് മ്യാന്മാറിനെ തോൽപ്പിക്കേണ്ടിയിരുന്ന ഇന്ത്യ പകരം രണ്ട് ഗോളുകൾക്ക് മ്യാന്മാറിനോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ആദ്യ നിമിഷത്തിൽ തന്നെ മ്യാന്മാർ ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു.

ഇന്ത്യ തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഒരു ഗോൾ പോലും നേടാൻ ആയില്ല. കളിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു മ്യാന്മാറിന്റെ രണ്ടാം ഗോൾ. കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു‌. ഫൈനലിൽ നേപ്പാളും മ്യാന്മാറുമാണ് ഏറ്റുമുട്ടുക.