മെസ്സിയെയും അർജന്റീനയെയും പിടിച്ച് കെട്ടി ക്രൊയേഷ്യ, ആദ്യ പകുതിയിൽ ഗോളുകളില്ല

- Advertisement -

അർജന്റീന ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളൊന്നും നേടിയിട്ടില്ല. ഡിബാല, റോഹോ, ഡിമരിയ, ബനേഗ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും കളത്തിൽ ഇറക്കാതെയാണ് സാംപോളി മത്സരമാരംഭിച്ചത്.

അഞ്ചാം മിനുട്ടിൽ അർജന്റീനിയൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി പെരിസിച്ച് പ്രതിരോധ വലയം ഭേദിച്ച് കുതിച്ചു. കബയേറോയുടെ വിരലുകളാണ് അർജന്റീനയെ രക്ഷിച്ചത്. ബോക്സിൽ നിന്നും പെരിസിച്ച് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

പിന്നീട് അക്രമിച്ച് കളിച്ച ഇരു ടീമുകളും ഒട്ടേറെ അവസരങ്ങളാണ് നഷ്ടമാക്കിയത്. അർജന്റീനയ്ക്കെതിരെ ഗോളടിക്കാനുള്ള സുവർണാവസരമാണ് മാൻസുകിച് നഷ്ടപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ പെരിസിച്ചും നഷ്ടമാക്കി മികച്ചോരു അവസരം.

റെബിച്ചിന് ചുവപ്പ് കാർഡ് കൊടുക്കാത്തത് അർജന്റീനയുടെ കളിക്കാരെയും ആരാധകരെയും ഒരു പോലെ രോഷാകുലരാക്കി. സാൽവിയയെ ചവിട്ടി വീഴ്ത്തിയ റെബിച്ചിന് ചുവപ്പ് കാർഡ് അർഹിച്ചിരുന്നെങ്കിലും വാർ റിവ്യൂവിന് ശേഷം ചുവപ്പ് കാർഡ് അനുവദിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement