ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ

ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് മുന്നിൽ. ക്രൊയേഷ്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. ട്രിപ്പയർ ആണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ എത്തി. ഡെലെ അല്ലിയെ പെനാൽറ്റി ബോക്സിന് മുന്നിൽ വീഴ്ത്തിയതിനു ലഭിച്ച ഫ്രകിക്ക് കീറൻ ട്രിപ്പയർ വലയിൽ എത്തിച്ചു. പ്രതിരോധം തീർത്ത ക്രൊയേഷ്യൻ മതിലിനു മുകളിലൂടെ ട്രിപ്പയർ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് കയറ്റിയപ്പോൾ സുബാസിച്ചിനു നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ക്രൊയേഷ്യൻ ടീം ശ്രമിച്ചെങ്കിലും പിക്ഫോർഡ് ഇംഗ്ലണ്ട് ടീമിന്റെ രക്ഷക്കെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial