സെറ്റ് പീസ് ഗോളുകളിൽ റെക്കോർഡ് ഇട്ട് ഇംഗ്ലണ്ട്

- Advertisement -

സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ട്രിപ്പിയ നേടിയ ഫ്രീകിക്ക് ഗോളോടെ ഇംഗ്ലണ്ട് സെറ്റ് പീസ് ഗോളുകളിൽ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇന്നു കൂടെ സെറ്റ്പീസിൽ ഗോൾ പിറന്നതോടെ ഇംഗ്ലണ്ട് ഈ ലോകകപ്പൊൽ സെറ്റ് പീസുകളിൽ നേടിയ ഗോളുകളുടെ എണ്ണം 9 ആയി. കോർണറുകളിൽ നിന്നും ഫ്രീ കിക്കിൽ നിന്നും പെനാൾട്ടിയിൽ നിന്നും മാത്രമായി നേടിയ ഗോളുകളുടെ എണ്ണമാണിത്. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ 1966ൽ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയത് മുതൽ ആദ്യമായാണ് ഒരു ടീം ഇത്രയും ഗോളുകൾ സെറ്റ് പീസുകളിൽ നിന്ന് നേടുന്നത്.

ഇതുവരെ ഇംഗ്ലീഷ് നിര ഈ ലോകകപ്പിൽ നേടിയ 12 ഗോളുകളിൽ 9 ഗോളുകളും സെറ്റ് പീസിൽ നിന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement