കൗണ്ടർ അറ്റാക്കിന്റെ മികവിൽ ജംഷദ്പൂർ മുന്നിൽ

- Advertisement -

ജംഷദ്പൂരിന്റെ മികച്ച ഫോം തുടരുന്നു. ഇൻ ഡെൽഹിയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ജംഷദ്പൂർ മുന്നിട്ടു നിൽക്കുകയാണ്. ഇതുവരെ ഒരു മത്സരം പോലും ലീഗിൽ ജയിക്കാത്ത ഡെൽഹിക്ക് ഇന്നും ജയം ദൂരെയാകുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. കളിയുടെ നാൽപ്പതാം മിനുട്ടിൽ സിഡോഞ്ചയാണ് ജൻഷദ്പൂരിന്റെ ഗോൾ നേടിയത്.

ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ജംഷദ്പൂരിന്റെ ഗോൾ. ഡെൽഹിക്ക് കിറ്റ്രിയ ഒരു അറ്റാക്കിംഗ് ഫ്രീകിക്ക് നിമിഷ നേരം കൊണ്ട് ജംഷദ്പൂരിന്റെ ഗോളായി മാറുകയായിരുന്നു. ഡെൽഹിയിൽ നിന്ന് പന്ത് കൈക്കലാക്കിയ മെമോ മികച്ച പാസിലൂടെ ജംഷദ്പൂർ യുവതാരം മുഖിക്ക് എത്തിച്ച് കൊടുത്ത്. മുഖിയിൽ നിന്ന് പാസ് സിഡോഞ്ചയിലേക്ക്. സിഡോഞ്ച ഒഅന്ത് സ്വീകരിക്കുമ്പോൾ ജംഷദ്പൂർ അറ്റാക്കിംഗ് താരങ്ങളായിരുന്നു ഡെൽഹി ഡിഫൻസിനേക്കാൾ കൂടുതൽ. എന്നാൽ പാസ് കൊടുക്കാൻ നിൽക്കാതെ മികച്ച കണ്ട്രോളോടെ സിഡോഞ്ച പന്ത് ഡെൽഹി വലയിൽ എത്തിച്ചു. സിഡോഞ്ചയുടെ ലീഗിലെ മൂന്നാം ഗോളായിരുന്നു ഇത്.

Advertisement