മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അവസാനം ആദ്യ ഗോൾ വഴങ്ങി, പക്ഷെം ജയം തുടരുന്നു

532 മിനുട്ടുകൾ. അത്രയും മിനുട്ടുകൾ വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് ലീഗിൽ അവരുടെ ചരിത്രത്തിലെ ആദ്യ ഗോൾ വഴങ്ങാൻ. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ടോട്ടൻഹാമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോൾ നേടിയത്. പക്ഷെ ആ ഗോൾ വീഴുന്നതിന് മുമ്പ് നാലു ഗോളുകൾ ടോട്ടൻഹാം വലയിൽ വീണിരുന്നു. ഇതിനു മുമ്പ് ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ച ടോട്ടൻഹാമിനെ ആണ് ഇന്ന് യുണൈറ്റഡ് തകർത്തത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് ജെസ് സിഗ്വേർത് ഇരട്ട ഗോളുകൾ നേടി. ലോറൻ ജെയിംസ്, ചാർലി ഡെവ്ലിൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഇന്നത്തെ ജയത്തോടെ യുണൈറ്റഡ് ടോട്ടൻഹാമിന് രണ്ട് പോയന്റ് മാത്രം പിറകിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്.