ലോകകപ്പിൽ ഇനി സെമി പോരാട്ടങ്ങൾ മാത്രമാണ് ബാക്കി. അർജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാൻസ് എന്നിവർ ആണ് ഇനി ഖത്തറിൽ ബാക്കിയുള്ളത്. നാലു ടീമിൽ ഏത് ടീം വിജയിച്ചാലും ഇനി വരും കാലത്തിന് പാടാനുള്ള ഐതിഹാസിക കഥകൾ ഉറപ്പാണ്.
വിജയിക്കുന്നത് അർജന്റീന ആണെങ്കിൽ അത് ലയണൽ മെസ്സിയുടെ ലോകകപ്പ് ആയി അറിയപ്പെടും. സച്ചിൻ തെൻഡുൽക്കർ ഇന്ത്യക്ക് ഒപ്പം ക്രിക്കറ്റ് ലോകകല്പ് നേടിയപ്പോൾ ക്രിക്കറ്റ് ലോകം എത്ര സന്തോഷിച്ചോ അതു പോലെ മെസ്സി ലോകകപ്പ് നേടിയാ ഫുട്ബോൾ ലോകവും സന്തോഷിക്കുമായിരിക്കും. ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ നേടിയ ലോകകപ്പ് ആയി ഖത്തർ ലോകകപ്പ് പിന്നീട് അറിയപ്പെടും.
ക്രൊയേഷ്യ ആണ് ലോകകപ്പ് നേടുന്നത് എങ്കിൽ അത് ആ രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ആയി മാറും. ലോക ചാമ്പ്യന്മാരുടെ ലിസ്റ്റിലേക്ക് ഒരു പുതിയ പേര് കുറിക്കുന്ന ലോകകപ്പ് ആകും ഇത്.
ഇനി മൊറോക്കോ ആണ് കപ്പ് എടുക്കുന്നത് എങ്കിൽ അത് ഐതിഹാസികമാകും. ഗ്രീസ് യൂറോ കപ്പ് നേടിയപ്പോൾ ലോകം ഞെട്ടിയതിനേക്കൾ വലിയ ഞെട്ടലാകും മൊറോക്കോയുടെ കിരീട നേട്ടം. അതിനും അപ്പുറം ആഫ്രിക്കൻ ഫുട്ബോളിന് അത് ഒരു പുതു ഊർജ്ജമായി മാറും. ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറുകയും ചെയ്യും.
ഫ്രാൻസ് കപ്പ് നേടിയാലും ഐതിഹാസിക കഥ ഒപ്പം ഉണ്ടാകും. അറുപത് വർഷത്തിനു ശേഷം ആദ്യമായി ലോകകപ്പ് കിരീടം നിലനിർത്തുന്ന ടീമായി ഫ്രാൻസ് മാറും. ആര് ജയിച്ചാലും വകിയ കഥകൾ പാടാൻ ഫുട്ബോൾ പ്രേമികൾക്ക് ആകും എന്ന് ചുരുക്കം.