ഖത്തർ ലോകകപ്പ് നവംബർ 21ന് ആരംഭിക്കും, തീയതികൾ തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022ലെ ഖത്തർ ലോകകപ്പ് തീയതികൾ തീരുമാനമായി. പതിവായി ജൂണിൽ നടക്കുന്ന ലോകകപ്പ് 2022ൽ നടക്കുക നവംബർ ഡിസംബർ മാസത്തിൽ ആകും. നവംബർ 21നാകും ലോകകപ്പ് ആരംഭിക്കുക. ഡിസംബർ 18ന് ഫൈനലും നടക്കും. ലുസൈൽ സ്റ്റേഡിയം ആകും ഫൈനലിന് വേദിയാവുക. 80000 ആരാധകർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ലുസൈൽ. ഒരു ദിവസം നാലു മത്സരങ്ങൾ നടക്കുന്ന രീതിയിലാകും ഗ്രൂപ്പ മത്സരങ്ങൾ നടക്കുക.

എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈ എട്ടു സ്റ്റേഡിയങ്ങളിലേക്കും വിമാനം ഇല്ലാതെ യാത്ര ചെയ്യാം എന്നത് ടീമുകൾക്ക് കൂടുത സുരക്ഷ ഉറപ്പു നൽകുന്നു എന്ന് ലോകകപ്പ് അധികൃതർ പറയുന്നു. നവംബറിൽ ലോകകപ്പ് നടക്കുന്നത് കൊണ്ട് തന്നെ 2022ലെ ക്ലബ് ഫുട്ബോൾ സീസണിൽ വലിയ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.