ചരിത്രം കുറിക്കാൻ റഷ്യയും ക്രൊയേഷ്യയും നേർക്കുനേർ

ലോകകപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്ന് ആതിഥേയരായ റഷ്യയും ക്രൊയേഷ്യയും ഫിഷ്ട് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു. റഷ്യയുടെ മത്സരങ്ങൾ എല്ലാം നടന്ന ഫിഷ്ട് സ്റ്റേഡിയത്തിലെ അവസാന മത്സരമാവും ഇത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക.

സോവിയറ്റ് യൂണിയന് ശേഷം തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ ലോകകപ്പ് സെമി ഫൈനലിനാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. കരുത്തരായ സ്പെയ്നെ അട്ടിമറിച്ചാണ് റഷ്യ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. വളരെ കുറച്ചു സമയം മാത്രമേ പന്ത് കൈവശം വെച്ചിട്ടുള്ളൂ എങ്കിലും സ്പെയ്നെ ഗോളടിക്കാൻ അവസരം നൽകാതെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അവരെ പുറത്താക്കിയതിന്റെ ആത്മാവിശ്വാസം വേണ്ടുവോളം റഷ്യക്കുണ്ട്. ലെഫ്റ്റ് വിങ്ങിൽ യൂറി സിർക്കോവ് ഇല്ലാത്തത് റഷ്യയെ വലട്ടും. എന്നാലും തങ്ങളുടെ ഇരമ്പിയാർക്കുന്ന ആരാധകർക്ക് മുന്നിൽ വിജയം കൈവരിക്കാനാവും എന്ന പ്രതീക്ഷയിലാണ് റഷ്യ.

1998ലെ നേട്ടം അവർത്തിക്കാനാണ് ക്രൊയേഷ്യൻ ടീം. 1998ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമി ഫൈനൽ വരെ മുന്നേറിയിരുന്നു. ഡെന്മാർക്കിനെതിരെ അവസാന നിമിഷം വരെ പോരാടിയതിനു ശേഷമാണ് ക്രൊയേഷ്യയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയത്. മധ്യനിരയിൽ മോദ്‌റിച്ചും റാകിട്ടിച്ചും ഏത് പ്രതിരോധവും തകർക്കാൻ പോന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial