ഗോൾ വേട്ടക്കാരുടെ എണ്ണത്തിലും റെക്കോർഡിട്ട് ബെൽജിയം

- Advertisement -

രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ തകർത്ത് സെമി ഉറപ്പിച്ച ബെൽജിയത്തിനു മുന്നിൽ നിരവധി റെക്കോർഡുകളാണ് തകർന്നു വീണത്. ഗോളിന്റെ എണ്ണം പോലെ തന്നെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടു. സെൽഫ് ഗോളുകൾ ഒഴിച്ച നിർത്തിയാൽ ബെൽജിയത്തിനു വേണ്ടി 9 വ്യത്യസ്ത കളിക്കാരാണ് ഗോളടിച്ചത്. 2018 റഷ്യൻ ലോകകപ്പിലെ മറ്റൊരു റെക്കോർഡാണിത്. ഇതിനു മുൻപ് 2006 ൽ ഇറ്റലിക്കും 1982 ഫ്രാൻസിനും മാത്രമാണ് ഇതിലധികം ഗോൾ സ്കോറർമാർ ഉണ്ടായിരുന്നത്(10 ഗോൾ വീതം) .

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ബ്രസീലിനെതിരായ വിജയത്തോടെ ബെൽജിയത്തിന് ഈ ലോകകപ്പിൽ 14 ഗോളുകളായി. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്. മെർട്ടൻസ്, ലുകാകു, ഹസാർഡ്, ബത്‌സുവായി, അദ്നാൻ യൂനസി ,വെർട്ടോങ്ങൻ,ഫെല്ലെയ്‌നി, ചാഡിൽ, ഡു ബ്രെയ്ൻ എന്നിവരാണ് ബെൽജിയത്തിന്റെ ലോകകപ്പ് ഗോൾ സ്കോറർമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement