ചരിത്രം സൃഷ്ടിക്കാൻ ജപ്പാൻ, വിജയക്കുതിപ്പ് തുടരാൻ ബെൽജിയം

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് ബെൽജിയവും ഏഷ്യൻ ശക്തികളായ ജപ്പാനും ഏറ്റുമുട്ടും. ലോകകപ്പ് ക്വാർട്ടറിൽ കടന്ന് ചരിത്രം സൃഷ്ടിക്കാനാണ് ഏഷ്യൻ ശക്തികളായ ജപ്പാന്റെ ശ്രമം. അതേ സമയം ലോകകപ്പിൽ അപരാജിതമായ കുതിപ്പ് നടത്തുന്ന ബെൽജിയം ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ഇന്ത്യൻ സമയം രാത്രി 11.30 നാണ് റൊസ്തോവ് അറീനയിൽ വെച്ച് മത്സരമാരംഭിക്കുക.

കൊളംബിയയേയും പോളണ്ടിനെയും പരാജയപ്പെടുത്തിയ ജപ്പാൻ സെനഗലിനോട് മാത്രമാണ് സമനില വഴങ്ങിയത്‌. 2002 ലും 2010 ലും നോക്കൗട്ടിൽ എത്തിയ ജപ്പാൻ ഇത്തവണയെങ്കിലും ക്വാർട്ടർ ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ്‌. പോളണ്ടിനെതിരായ ജപ്പാന്റെ കളി ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. പന്തടിച്ച് സമയം കളഞ്ഞ ജപ്പാൻ ഫെയർ പ്ലേ റൂളിൽ സെനഗലിനെ മറികടന്ന് നോക്കൗട്ടിലെത്തുകയായിരുന്നു‌‌.

തങ്ങളുടെ ഗോൾഡൻ ജനറേഷനുമായെത്തിയ ബെൽജിയമാണ് റഷ്യൻ ലോകകപ്പിലെ കറുത്ത കുതിരകളെന്ന് നിസംശയം പറയാം. പനാമയ്ക്കും ടുണീഷ്യക്കുനെതിരെ ഏകപക്ഷീയമായ വിജയങ്ങളാണ് ബെൽജിയം നേടിയത്. 9 ഗോളൂമായി റഷ്യൻ ലോകകപ്പിലെ ടോപ്പ് സ്കോറിംഗ് ടീം ബെൽജിയമാണ്. പക്ഷേ 2016 യൂറോ ക്വാർട്ടർ ഫൈനലിലെ പരാജയം ബെൽജിയത്തിനെ വേട്ടയാടുന്നുണ്ട്‌. കപ്പടിക്കാൻ സാധ്യത കൽപ്പിച്ച ടീം അപ്രതീക്ഷിതമായാണ് വെയിൽസിനോട് തോറ്റ് ടൂർണമെന്റിൽ നിന്നും പുറത്ത് പോയത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നേല്‍ അവിസ്മരണീമായേനെ
Next articleലിവർപൂളിൽ കരാർ പുതുക്കി സലാ