ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുക പോളണ്ടിൽ നിന്നുള്ള റഫറി സിമോൺ മാർസിനിയാക്. ലോകകപ്പ് ഫൈനൽ നിയന്ത്രിയ്ക്കുന്ന ആദ്യത്തെ പോളിഷ് റഫറിയാണ് മാർസിനിയാക്.
2011-ൽ ഫിഫ റഫറിയായി മാറിയ 41-കാരൻ നേരത്തെ ഹൃദ്രോഗം കാരണം വിരമിച്ചിരുന്നു. അസുഖത്തോട് പൊരുതിയാണ് വീണ്ടി റഫറിയിംഗ് കരിയറിലേക്ക് തിരിച്ചെത്തിയത്. ഖത്തറിൽ ഇതിനകം തന്നെ ഫ്രാൻസിന്റെയും അർജന്റീനയുടെയും മത്സരങ്ങൾ മാർസിനിയാക് നിയന്ത്രിച്ചിട്ടുണ്ട്.
ഡെൻമാർക്കിനെതിരായ ഫ്രാൻസിന്റെ 2-1 ഗ്രൂപ്പ് ഘട്ട വിജയവും അർജന്റീനയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-1ന്റെ വിജയവും ആയിരുന്നു അദ്ദേഹം നിയന്ത്രിച്ചത്. രണ്ട് മത്സരങ്ങളിലും ഒരു പെനാൾട്ടിയും അദ്ദേഹം വിധിച്ചില്ല. ഓസ്ട്രേലിയ അർജന്റീന മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി ഒരു ഹാൻഡ് ബോൾ പെനാൾട്ടി അപ്പീൽ വന്നെങ്കിലും അത് മാർസിനിയാക് അന്ന് നിഷേധിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ഗോനസിന്റെ ഒരു ക്രോസ് ആയിരുന്നു ഓസ്ട്രേലിയ താരത്തിന്റെ കയ്യി തട്ടിയത്. അതിൽ അർജന്റീനക്ക് എതിരായ വിധിയാണ് മാർസിനിയാക് എടുത്തത്. രണ്ട് മത്സരങ്ങളിൽ ആയി അഞ്ച് മഞ്ഞ കാർഡുകൾ മാത്രമാണ് അദ്ദേഹം പുറത്ത് എടുത്തത്.