ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നെയ്മർ ഇല്ലാ എന്നത് കൊണ്ട് തന്നെ ബ്രസീൽ കാര്യമായ മാറ്റങ്ങൾ ഇനിയുള്ള മത്സരങ്ങൾക്കായുള്ള മാച്ച് സ്ക്വാഡിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടി വരും. നെയ്മർ മാത്രമല്ല ഡാനിലോയും ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല. സ്വിറ്റ്സർലാന്റും കാമറൂണും ആണ് അർജന്റീനക്ക് മുന്നിൽ ഉള്ള ടീമുകൾ.
നെയ്മറിന് പകരം റോഡ്രിഗോ ആകും റിച്ചാർലിസണ് പിറകിൽ 10ആം നമ്പർ റോളി ഇറങ്ങുക എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റയൽ മാഡ്രിഡ് താരം കഴിഞ്ഞ മത്സരത്തിൽ സബ്ബായി കളത്തിൽ എത്തിയിരുന്നു. റോഡ്രിഗോ മാത്രമായിരിക്കും അറ്റാക്കിംഗ് താരങ്ങളിൽ ബ്രസീലിന്റെ മാറ്റം.
ഡിഫൻസിൽ ഡാനിലോയുടെ റോളിൽ പകരക്കാരനായി എത്തുക റയൽ മാഡ്രിഡ് ഡിഫൻഡർ മിലിറ്റാവോ ആകും എന്നാണ് റിപ്പോർട്ടുകൾ. സാൻഡ്രോ ലെഫ്റ്റ് ബാക്കിലും മിലിറ്റാവോ റൈ ബാക്കിലും ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വേറെ മാറ്റങ്ങൾ ഒന്നും ടിറ്റെ ആദ്യ ഇലവനിൽ വരുത്തില്ല. നെയ്മർ ഇല്ലായെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാനും ഗോളടിക്കാനും ബ്രസീലിന് ആകും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. നാളെ രാത്രി ആണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം.