ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലാന്റിനെ നേരിടുന്ന ബ്രസീൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. സെർബിയക്ക് എതിരെയും ബ്രസീൽ ആദ്യ പകുതിയിൽ ഗോൾ നേടിയിരുന്നില്ല.
ബ്രസീൽ ഇന്ന് രണ്ട് മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങിയത്. നെയ്മറിന്റെ അഭാവം ബ്രസീലിന്റെ അറ്റാകിംഗ് നീക്കങ്ങളുടെ എണ്ണം കുറക്കുന്നതായി ആദ്യ പകുതിയിൽ തോന്നു. സ്വിറ്റ്സർലാന്റ് ഡീപ്പ് ആയി ഡിഫൻഡ് ചെയ്തത് കൊണ്ട് തന്നെ അറ്റാക്കിംഗ് റൺ നടത്താനുള്ള സ്പേസുകൾ ബ്രസീലിന് കുറവായിരുന്നു. വലതു വിങ്ങിൽ നിന്ന് റാഫിഞ്ഞ നൽകിയ ഒരു മികച്ച പാസിൽ നിന്നാണ് ബ്രസീലിന്റെ ആദ്യ നല്ല അവസരം വന്നത്.
വിനീഷ്യസ് ജൂനിയറിന് അളന്നു മുറിച്ചു കൊടുത്ത ആക്രോസ് പക്ഷെ വിനീഷ്യസിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. യാൻ സോമർ അനായാസം ആ പന്ത് സേവ് ചെയ്തു. യാൻ സമ്മർ 31ആം മിനുട്ടിൽ റാഫിഞ്ഞയുടെ ലോങ് റേഞ്ചറും സേവ് ചെയ്തു.
രണ്ടാം പകുതിയിൽ ടിറ്റെ കൂടുതൽ ആക്രമണത്തിലേക്ക് തിരിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.