പരിക്ക് മാറി, നെയ്മർ വീണ്ടും പരിശീലനത്തിന് ഇറങ്ങി

- Advertisement -

ബ്രസീലിയ സൂപ്പർ താരം നെയ്മർ ഇന്ന് പരിക്കുകളൊന്നും ഇല്ലാതെ പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയ നെയ്മാർ വേദനയുമായി കളം വിടേണ്ടി വന്നിരുന്നും സ്വിറ്റ്സർലാന്റിനെതിരായ മത്സരത്തിൽ ആങ്കിളിനേറ്റ പരിക്കായിരുന്നു നെയ്മറിനെ ഇന്നലെ വലച്ചത്. ആദ്യം ആരാധകർ ആശങ്കയിലായി എങ്കിലും പരിക്ക് സാരമുള്ളതല്ല എന്ന് ബ്രസീൽ ടീം അറിയിച്ചിരുന്നു.

ഇന്നലെ ഫിസിയോ തെറാപ്പി ചെയ്ത നെയ്മർ വേദനയകറ്റി ഇന്ന് പൂർണ്ണ ട്രെയിനിങ്ങിന് ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച ആണ് ബ്രസീലിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീലിന് അടുത്ത മത്സരം വിജയിക്കേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement