“ലോക ഫുട്ബോളർ പട്ടം മനസ്സിലില്ല, ഉള്ളത് മുഴുവൻ ലോകകപ്പ് കിരീടം” – മോഡ്രിച്

- Advertisement -

ക്രൊയേഷ്യയെ ലോകകപ്പ് സെമിയിൽ എത്തിച്ച ലുക മോഡ്രിച് തന്റെ ലക്ഷ്യം ക്രൊയേഷ്യയുടെ ലോകകപ്പ് വിജയം മാത്രമാണെന്ന് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കിട്ടുന്ന ബാലൊൻ ഡോറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മോഡ്രിച് തന്റെ അഭിപ്രായം പറഞ്ഞത്. “ബാലൻ ഡോർ ഇപ്പോൾ തന്റെ മനസ്സിലില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല” മോഡ്രിച് പറയുന്നു.

ഈ തവണ ചാമ്പ്യൻസ് ലീഗ് കിരീടം റയലിനൊപ്പം നേടിയ മോഡ്രിച് ലോകകപ്പ് കൂടെ നേടുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും മൊഹമ്മദ് സലായ്ക്ക് ബാലൻ ഡോറിനായുള്ള പോരിൽ കടുത്ത വെല്ലുവിളി നൽകിയേക്കും. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ ബാലൊൻ ഡോർ നേടിയപ്പോൾ അഞ്ചാം സ്ഥാനത്ത് മോഡ്രിച് ഉണ്ടായിരുന്നു.

ക്രൊയേഷ്യൻ സഹ താരങ്ങൾ നേരത്തെ തന്നെ മോഡ്രിച് ബാലൊൻ ഡോർ അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ക്രൊയേഷ്യയിൽ ആയതു കൊണ്ട് മാത്രമാണ് ആരും മോഡ്രിചിന്റെ മികവ് കാണാത്തത് എന്ന് ക്രൊയേഷ്യൻ താരം ലോവ്റെൻ പറഞ്ഞിരുന്നു. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇരിക്കുകയാണ് ക്രൊയേഷ്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement