“ഖത്തർ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പില്ല” – മെസ്സി

- Advertisement -

അടുത്ത ലോകകപ്പിൽ അരജന്റീനയ്ക്ക് വേണ്ടി താൻ ബൂട്ടണിയും എന്ന് ഉറപ്പില്ല എന്ന് സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പിൽ എന്നും അർജന്റീനയ്ക്ക് ഒപ്പം നിരാശ മാത്രമായിരുന്നു മെസ്സിക്ക് ഉണ്ടായിട്ടുള്ളത്. അവസാനമായി ഒരിക്കൽ കൂടെ അർജന്റീനയ്ക്ക് ഒപ്പം ലോകകപ്പ് എന്ന ഏറ്റവും വലിയ പോരാട്ടത്തിൽ മെസ്സി ഇറങ്ങും എന്നാണ് ഫുട്ബോൾ ആരാധകർ ഒക്കെ പ്രതീക്ഷിക്കുന്നത്. എന്നാൽ മെസ്സിക്ക് മാത്രം ആ ഉറപ്പില്ല.

തനിക്ക് പ്രായം 32 ആവുകയാണെന്നും ഇനി അങ്ങോട്ട് എന്തായിരിക്കും എന്ന് തനിക്ക് ഉറപ്പില്ല എന്നും മെസ്സി പറയുന്നു. ഇപ്പോൾ താൻ ഫിറ്റ് ആണ്, ഏതു പോരാട്ടത്തിനും ഇറങ്ങാൻ കഴിയും പക്ഷെ ഖത്തർ ലോകകപ്പിന്റെ സമയത്ത് അങ്ങനെ ആയിരിക്കുമോ എന്ന് ഉറപ്പില്ല മെസ്സി പറഞ്ഞു. 2022 ലാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്. ഇപ്പോൾ കോപ അമേരിക്കയ്ക്കായി ഒരുങ്ങുകയാണ് ലയണൽ മെസ്സി.

Advertisement