“മെസ്സി മറഡോണക്കും പെലെയ്ക്കും ഒപ്പം, അദ്ദേഹത്തെ പോലൊരു താരം ലോകകപ്പ് അർഹിക്കുന്നുണ്ട്” – ഷെവ്ചെങ്കോ

Newsroom

ലയണൽ മെസ്സിയെപ്പോലൊരു കളിക്കാരൻ ലോകകപ്പ് അർഹിക്കുന്നുണ്ട് എന്ന് മുൻ ഉക്രെയ്ൻ സ്‌ട്രൈക്കറുമായ ബാലൺ ഡി ഓർ ജേതാവുമായ ആൻഡ്രി ഷെവ്‌ചെങ്കോ

അർജന്റീനയുടെ പ്രതീകമാണ് മെസ്സി. ഒരു ഇതിഹാസം, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്ന്. മറഡോണയ്ക്കും പെലെയ്ക്കും ഒപ്പം നിൽക്കുന്ന താരം. അദ്ദേഹത്തെ പോലെ ഒരു കളിക്കാരൻ ലോകകപ്പ് നേടാൻ അർഹനാണ്‌ ഷെവ്ചെങ്കോ പറഞ്ഞു.

Picsart 22 12 12 01 24 46 978

മെസ്സി ലോകകപ്പ് നേടുക ആണെങ്കിൽ അത് ഫുട്ബോളിന് പറയാൻ പറ്റിയ മികച്ച കഥയായിരിക്കും – അവൻ തന്റെ കരിയറിൽ ഇതുവരെ എന്താണ് ചെയ്തതെന്ന് മാത്രമല്ല, ഇപ്പോൾ എങ്ങനെ കളിക്കുന്നു എന്നതും ഐതിഹാസികമാണ്‌ മെസ്സി ഒരു സമ്പൂർണ്ണ ലീഡർ ആണ്. മികച്ച ഗോളുകൾ നേടുന്നു, പങ്കാളികൾക്കായി പാസുകൾ സൃഷ്ടിക്കുന്നു. അവൻ ഒരു യഥാർത്ഥ നേതാവും ക്യാപ്റ്റനുമാണ്‌ ഷെവ്ചെങ്കോ കൂട്ടിച്ചേർത്തു.