അർജന്റീനയുടെ യുവ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് കരുതുന്നത് എന്ന് പറഞ്ഞു. അദ്ദേഹത്തെ ഒരുമിച്ച് കളത്തി കാണുമ്പോൾ തനിക്ക് രോമാഞ്ചം വരും എന്നും ലിസാൻഡ്രോ പറയുന്നു.

ലയണൽ മെസ്സി മൈതാനത്ത് എല്ലാം നൽകുന്നത് കാണുമ്പോൾ അദ്ദേഹത്തോടെ വലിയ ബഹുമാനം ആണ് തോന്നുന്നത് എന്നും ലിസാൻഡ്രോ പറഞ്ഞു. ഒരു സഹകളിക്കാരൻ എന്ന നിലയിൽ ഞങ് മെസ്സിക്ക് വേണ്ടി എല്ലാം നൽകും എന്നും ലിസാൻഡ്രോ പറഞ്ഞു. ഫുട്ബോളിൽ ഏറ്റവും വലിയവൻ മെസ്സിയാണ് എന്നും അദ്ദേഹത്തെ ടീമിൽ കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട് എന്നും ലിസാൻഡ്രോ പറഞ്ഞു 
 
					













