“മെസ്സിയെ തടയണം, കരുതലോടെ അദ്ദേഹത്തെ നേരിടണം” – ക്രൊയേഷ്യ കോച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയെ സെമിയിൽ നേരിടുമ്പോൾ മെസ്സിയെ തടയുന്നതാണ് പ്രധാനം എന്ന് ക്രൊയേഷ്യൻ കോച്ച് ഡാലിച്. ഞങ്ങൾ മെസ്സിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു ‌ എന്നാൽ മെസ്സി മാൻ മാർക്ക് ചെയ്യുന്ന പ്ലെയർ-ഓൺ-പ്ലേയർ ശൈലിയിൽ ആയിരിക്കില്ല അദ്ദേഹത്തെ നേരിടുക എന്നും ഡാലിച് പറഞ്ഞു.

മെസ്സി പന്ത് അവന്റെ കാലിൽ വെച്ച് കളിക്കാൻ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് നമുക്കറിയാം, നമ്മുടെ പ്രതിരോധത്തിൽ നിർണായകം ആവുക അച്ചടക്കമായിരിക്കും. ബ്രസീലിനെതിരെ ചെയ്ത അച്ചടക്കം ഭയപ്പെടേണ്ടതില്ല എന്ന് ഡാലിച് പറഞ്ഞു.

Picsart 22 12 12 01 24 55 645

മെസ്സി ഇപ്പോഴും അവരുടെ പ്രധാന കളിക്കാരനാണ് എന്ന് ക്രൊയേഷ്യ കോച്ച് പറയുന്നു. അദ്ദേഹം ഈ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. മെസ്സി മാത്രമല്ല അർജന്റീനക്ക് ഉള്ളത് എന്നും അവർക്ക് യുവാക്കളും കഴിവുറ്റവരുമായ മികച്ച കളിക്കാരും ഉണ്ട് എന്നും ക്രൊയേഷ്യൻ കോച്ച് കൂട്ടിച്ചേർത്തു.