ചരിത്രം കുറിച്ച് ഇവാൻ വുകമാനോവിചിന്റെ കേരള ബ്ലാസ്റ്റേഴ്സ്

Picsart 22 12 12 01 40 24 033

ഇന്നലെ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ പുതിയ ഒരു ചരിത്രം തന്നെ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാം വിജയം. ഈ ക്ലബിന്റെ ഇത്രയും വർഷത്തെ ചരിത്രത്തിൽ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണിത്‌. മുമ്പ് ബ്ലാസ്റ്റേഴ്സിന് തുടർച്ചയായി മൂന്ന് മത്സരങ്ങൾ വരെ വിജയിക്കാൻ ആയിരുന്നില്ല. എന്നാൽ ഇവാൻ വുകമാനോവിച് ഒരോ റെക്കോർഡുകളും മാറ്റി എഴുതുക ആണ്‌.

Picsart 22 12 11 21 09 39 831

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വിജയങ്ങളുടെ എണ്ണത്തിലും പോയിന്റിലും എല്ലാം പുതിയ റെക്കോർഡ് ഇടാൻ ഇവാനെ കൊണ്ട് ആയിരുന്നു. ഇത്തവണ കഴിഞ്ഞ സീസണും മുകളിലേക്ക് ടീമിനെ കൊണ്ടു പോവുക ആയിരുന്നു ഇവാന്റെ ദൗത്യം. പ്രകടനങ്ങളിൽ സ്ഥിരത കേരള ബ്ലസ്റ്റേഴ്സ് മെച്ചപ്പെടുക തന്നെയാണ് ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നു‌.

ഇന്നലെ ബെംഗളൂരു എഫ് സിക്ക് എതിരായ വിജയത്തിന് വേറെ ഒരു പ്രത്യേകത കൂടിയുണ്ട്‌. ബ്ലാസ്റ്റേഴ്സ് ഇവാൻ വുകമാനോവിചിന് കീഴിൽ ആദ്യമായി നടത്തുന്ന കം ബാക്ക് ആണിത്. ഇവാൻ വന്ന ശേഷം ഒരു കളിയിൽ എതിരാളിയുടെ ഗോളിൽ പിറകിൽ പോയതിനു ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ച് വിജയിക്കുന്നത് ഇതാദ്യമാണ്. ഇന്നലെ തുടക്കത്തിൽ ബെംഗളൂരു ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് 3-2ന്റെ വിജയം നേടിയത്.