ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം അത്ഭുത പ്രകടനം കാഴ്ചവെച്ച താരമാണ് അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെയും ലിസാൻഡ്രോയുടെ ഒരു ടാക്കിൾ ഏവരുടെ കയ്യടി വാങ്ങി. ഓസ്ട്രേലിയ സമനില നേടുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ ആയിരുന്നു ലിസാൻഡ്രോയുടെ ഇന്നത്തെ ടാക്കിൾ.
ഓസ്ട്രേലിയൻ ലെഫ്റ്റ് ബാക്ക് ആയ അസീസ് ബഹിച്ച് ഒറ്റക്ക് മുന്നേറി അർജന്റീന പെനാൾട്ടി ബോക്സ് വരെ എത്തിയത് ആയിരുന്നു. അദ്ദേഹം ഗോളെന്ന് ഉറച്ച ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ ആയുരുന്നു ലിസാൻഡ്രോ ചാടി വന്ന് ആ അപകടം ഒഴിവാക്കിയത്. ഡൺഡി യുണൈറ്റഡിന്റെ താരമായ അസീസ് ബെഹിച്ച് ആ ഗോൾ നേടിയിരുന്നു എങ്കിൽ സ്കോർ 2-2 എന്നായേനെ. ലിസാൻഡ്രോയുടെ ഈ ടാക്കിളിനെ പോസ്റ്റ് മാച്ച് പ്രസ് കോൺഫ്സ്റൻസിൽ ലയണൽ മെസ്സി തന്നെ എടുത്തു പറഞ്ഞു.
ലിസാൻഡ്രോയുടെ ടാക്കിളും എമിയിലാനോയുടെ സേവും കളിയിൽ നിർണായകമായി എന്നായുരുന്നു മെസ്സി പറഞ്ഞത്. ഇന്ന് ബെഞ്ചിൽ ആയിരുന്ന ലിസാൻഡ്രോ രണ്ടാം പകുതിയിൽ മാത്രമാണ് കളത്തിൽ എത്തിയത്. കഴിഞ്ഞ മത്സരത്തിലും ലിസാൻഡ്രോ ആദ്യ ഇലവനിൽ ഉണ്ടായുരുന്നില്ല.